വെല്ലിങ്ടൻ: മുൻ നായകൻ കെയ്ൻ വില്യംസൻ (215), ഹെൻറി നിക്കോൾസ് (200 നോട്ടൗട്ട്) എന്നിവരുടെ ഇരട്ട സെഞ്ച്വറികളുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിളങ്ങി ന്യൂസിലാൻഡ്. 4 വിക്കറ്റ് നഷ്ട്ടത്തിൽ 580 റൺസ് എടുത്ത ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ഡിക്ലയർ ചെയ്തു.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലാണ് നിൽക്കുന്നത്. വില്യംസനും നിക്കോൾസും ക്രീസിൽ നിൽക്കുമ്പോൾ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസുമായി ബാറ്റിങ് പുനരാരംഭിച്ചു.
ആറര മണിക്കൂർ ബാറ്റ് ചെയ്ത ഇരുവരും മൂന്നാം വിക്കറ്റിൽ 363 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. വില്യംസൻ തന്റെ ആറാം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ഹെൻറി നിക്കോൾസ് തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. ഇതാദ്യമായാണ് രണ്ട് ന്യൂസിലൻഡ് ബാറ്റർമാർ ഒരു ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടുന്നത്.