കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് കേരളം മുഴുവൻ മുസ്ലിം ലീഗ്, സി.എച്ച് സെന്റര്‍,, കെഎംസിസി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
കോറോണ വ്യാപനം തടയാൻ സമർപ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തിൽ നാം നമ്മളാൽ കഴിയുന്ന പരമാവധി കാര്യങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. ഇപ്പോൾ രോഗ ബാധിതരായവർക്കും നിരീക്ഷണത്തിലുള്ളവർക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലൻസുകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു.
മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച് സെന്ററുകളുടേയുംകെഎംസിസി യുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് ആംബുലൻസുകൾ ഈ ഘട്ടത്തിൽ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേർന്നും പൊതു ജന താൽപര്യാർത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാൻ കമ്മിറ്റികൾ തയ്യാറാവണം. നമ്മുടെ നാടിനെയും ജനങ്ങളെയും സുരക്ഷിതമാക്കാനുള്ള ഈ യത്നത്തിൽ നമുക്കൊരുമിച്ച് മുന്നേറാം..