ഡാളസ് : സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായ ശ്രീ മോൻസൺ മാവുങ്കലിനെ വൻ സാംമ്പത്തിക തട്ടിപ്പു നടത്തിയെന്നു ആരോപിച്ചു കേരള ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത വാർത്ത അറിയുവാനിടയായി .
മോൻസൺ മാവുങ്കൽ പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി പി എം എഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തിരുന്നു . പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു .
ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും , ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നും അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി പി എം എഫ് ഗ്ളോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ശ്രീ ജോസ് ആൻറണി കാനാട്ട്, സാബു ചെറിയാൻ ,ബിജു കര്ണന്,ജോൺ റാൽഫ് ,ജോർജ് പടിക്കകുടി ,ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ,എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു അറിയിച്ചു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു


