ന്യൂഡൽഹി : ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവയ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടുപേർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിർത്തതെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം പ്രതികളെന്ന് സംശയിക്കുന്ന ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.വെളുത്ത കുർത്തയും പൈജാമയും ധരിച്ചാണ് അക്രമികൾ എത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വനത്തിലേക്ക് രക്ഷപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. പുലർച്ചെയുണ്ടായ വെടിവയ്പിൽ ജവാൻമാരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. മറ്റാർക്കും പരിക്കില്ലെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും മൂർച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു, വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുകയാണ്.
Trending
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
