മനാമ: അറബ് ടൂറിസം തലസ്ഥാനം 2024 ആയി മനാമയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം ടൂറിസം മേഖലയ്ക്ക് നൽകേണ്ടതുണ്ടെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനം വിലയിരുത്തി. അറബ് ലീഗ് രൂപവത്കരണത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ രൂപവത്കരണ ലക്ഷ്യം നേടുന്നതിൽ ഏറെ മുന്നോട്ടു പോയതായും അഭിപ്രായമുയർന്നു.
ബഹ്റൈനിലെ യുവാക്കൾ രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും വഹിക്കുന്ന പങ്ക് വലുതാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. ഒരുമയും ഐക്യവും വിവിധ അറബ് രാഷ്ട്രങ്ങൾക്കിടയിൽ വർധിപ്പിക്കുന്നതിനും അറബ് ലീഗ് ശക്തമായ പങ്ക് വഹിച്ചതായി കാബിനറ്റ് വിലയിരുത്തി.