ദുബായ്: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ ഡിപാര്‍ട്ട്മെന്റ് മേധാവിയായി ജോലി ചെയ്യുകയാണ് ഷമീമ. 16 വര്‍ഷമായി യുഎഇയില്‍ ആയുര്‍വേദമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ഷമീമ അബ്ദുല്‍ നാസറിന്റെ പ്രവര്‍ത്തന മികവിനെ ആദരിച്ചുകൊണ്ടാണ് അജ്മാൻ എമിഗ്രേഷൻ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്.
ബഹ്റൈന്‍, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും ആയുര്‍വേദ ഡോക്ടറായി ഷമീമ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. പ്രമുഖ ചരിത്രകാരനായ ഡോ. മുസ്തഫ കമാല്‍ പാഷയുടെയും, പ്രൊഫസര്‍ ഹബീബ പാഷയുടെയും മകളായ ഡോ. ഷമീമ, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിനിയാണ്. ഗള്‍ഫ് മേഖലയില്‍ ആയുര്‍വേദത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് തന്റെ നേട്ടമെന്ന് ഡോ. ഷമീമ അബ്ദുല്‍ നാസര്‍ പറഞ്ഞു.