മലപ്പുറം: മലപ്പുറം താനാളൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Trending
- കാമുകനൊപ്പം ജീവിക്കാൻ 16 കാരിയായ മകളെ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
- തളര്‍ന്നു കിടന്ന അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോയ മകന് അറസ്റ്റില്‍
- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്
- കപ്പൽ ബോട്ടിൽ ഇടിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ ക്യാമറയിൽ; നിർണായക തെളിവ്
- പന്തീരാങ്കാവ് ഗാർഹികപീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐയ്ക്ക് സസ്പെൻഷൻ
- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചു
- ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
- ഇന്ന് മുതൽ മഴ കനക്കും; ഉയർന്ന തിരമാലയ്ക്കൊപ്പം കടലാക്രമണ ഭീഷണിയുംരുന്നു; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം