മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ റമദാൻ 2023‘ ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ പദ്ധതിയുടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടന്നു. ഫാത്തിമ ബിലാൽ, ആരിഫ്, മുനീർ അബ്ദുൾ ഹുസൈൻ, അബ്ദുൾറഹ്മാൻ മുഹമ്മദ്, ഹസ്സൻ അൽറോവൈ, അബ്ദുല്ല, ഇസ്മായിൽ, ഡിയോൺ, ഇബ്രാഹിം, സീമിൻ മിർസ എന്നിവരാണ് വിജയികൾ.
ലുലു ഹൈപ്പർമാർക്കറ്റ് ഇതുവരെ 30 വിജയികൾക്ക് വിലയേറിയ 45,000 ബഹ്റൈൻ ദിനാർ മൂല്യമുള്ള വൗച്ചറുകൾ നൽകിയിട്ടുണ്ട്. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളിലും ലുലു ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും @luluhyperbh വിജയികളുടെ വിവരം ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റുകളിൽ 5 ദിനാർ ചെലവഴിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, സ്കൂൾ സ്റ്റേഷനറി, അൽ ഹിലാൽ മെഡിക്കൽ കെയർ, എപിക്സ് സിനിമാ ടിക്കറ്റുകൾ, ഫാബിലാൻഡ് എന്നിവക്കുള്ള സൗജന്യ വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക. ഏപ്രിൽ 25 വരെയാണ് നറുക്കെടുപ്പ്.
150,000 ദിനാറിന്റെ സമ്മാനങ്ങളാണ് ആകെ നൽകുന്നത്. എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും 1,500 ദിനാർ മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 12-ന് ലുലു ഹൈപ്പർമാർക്കറ്റ് ജുഫെയറിൽ നടക്കും.