മനാമ: ലോകമെമ്പാടുമുള്ള രുചിഭേദങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി 24 മുതൽ മാർച്ച് ആറു വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. കിച്ചൻവെയർ, എയർ ഫ്രൈയർ, ബേക്ക്വെയർ, ഫുഡ് പ്രോസസ്സറുകൾ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും പ്രൊമോഷനുകൾ ഒരുക്കിയിട്ടുണ്ട്. ബിഗ് ബാംഗ് ഓഫറുകളും ദിവസേനയുള്ള പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള രുചിഭേദങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 24 മുതൽ മാർച്ച് 6 വരെ
https://ml.starvisionnews.com/lulu-world-food-21/
11 ദിവസ കാലയളവിൽ, ചെലവഴിച്ച ഓരോ 5 ദിനാറിനും ഒരു ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. 160 വിജയികൾക്ക് 11,000 ബഹ്റൈൻ ദിനാറിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡ് സമ്മാനത്തിൽ പങ്കുചേരാൻ അവസരമുണ്ട്.
പഞ്ചസാരയില്ലാത്ത പഴച്ചാറുകൾ, വിവിധതരം മൾട്ടി-ഗ്രെയിൻ ബ്രെഡുകൾ, ഓർഗാനിക് ഭക്ഷണ ചേരുവകൾ, കുറഞ്ഞ പഞ്ചസാരയും ഉയർന്ന പ്രോട്ടീനുമുള്ള ഐസ്ക്രീമുകൾ, പ്രഭാതഭക്ഷണങ്ങൾ എന്നിവയും ലഭ്യമാണ്. ബിരിയാണി ഫെസ്റ്റിവൽ, റൈസ് ആൻഡ് കറീസ് ഫെസ്റ്റിവൽ, സീഫുഡ് ഫെസ്റ്റിവൽ , കേക്ക് ഫെസ്റ്റിവൽ, ബ്രെഡ്സ്, ക്രോസന്റ്സ് ഫെസ്റ്റിവൽ എന്നിവയും ഭക്ഷ്യമേളയുടെ ഭാഗമായുണ്ട്. ഫെബ്രുവരി 25ന് വാങ്ങുന്ന ഓരോ 10 കിലോ ബസ്മതി റൈസിനുമൊപ്പം സൗജന്യമായി ബിരിയാണിയും ലഭിക്കും.