മനാമ: ബഹ്റൈനിൽ ഫെബ്രുവരി 23 ന് നടത്തിയ 13,232 കോവിഡ് -19 ടെസ്റ്റുകളിൽ 675 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 243 പേർ പ്രവാസി തൊഴിലാളികളാണ്. 422 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,19,205 ആയി.
കോവിഡ്-19ൽ നിന്ന് 864 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 1,11,691 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.70 ശതമാനമാണ്. ഇന്നലെ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 433 ആയി. മരണനിരക്ക് 0.36 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 7,081 പേരാണ്. ഇവരിൽ 72 പേർ ഗുരുതരാവസ്ഥയിലാണ്. 7,009 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 5.94 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്റൈനിൽ ഇതുവരെ 30,21,611 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2,81,425 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.