മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് നോർത്തേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തിയതായി എൽഎംആർഎ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ഫോറൻസിക് എവിഡൻസ് എന്നിവയുടെ ഏകോപനത്തോടെ സതേൺ ഗവർണറേറ്റിലും പരിശോധനാ കാമ്പയിൻ നടത്തി.
അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ 17506055 എന്ന കോൾ സെന്റർ നമ്പർ വഴിയോ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.