തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളുടെ ശംബളം ഇനിയും നൽകിയില്ലെങ്കിൽ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ്, എംഎൽഎ. ജൂൺ- ജൂലായ് മാസത്തിൽ ഇതുവരെ നാന്നൂറ് കോടിയിലധികം വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചിട്ടും പകുതി ശംബളമാണ് ഇതുവരെ നൽകിയത്, ബാങ്കുകൾ ലോൺ തിരിച്ചടവ് തുക പിടിച്ചത് കാരണം അതു പോലും കയ്യിൽ ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളിക്കുള്ളത്. തൊഴിലാളികൾ പട്ടിണി കിടന്നു ജോലി ചെയ്യണമെന്നാണോ സർക്കാരും മാനേജ്മെന്റും ഉദ്ദേശിക്കുന്നതെന്നും, ഇത് കേരള സമൂഹത്തിനാകെ അപമാനം ആണെന്നും എംഎൽഎ പറഞ്ഞു. ഈ ഓണക്കാലത്തും തൊഴിലാളികളെ പട്ടിണിക്കിടാനാണ് ഇപ്പോൾ ഈ വ്യാജ പ്രതിസന്ധി സ്രഷ്ടിക്കുന്നത്, അതിനെതിരെ മുഴുവൻ തൊഴിലാളികളേയും അണിനിരത്തി ശക്തമായ സമരങ്ങളിലേക്ക് യൂണിയൻ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Trending
- ബഹ്റൈൻ ടൂറിസം വികസനത്തിൽ ചൈനീസ് മാർക്കറ്റ് നിർണായകം: മന്ത്രി
- കൊല്ലം പ്രവാസി അസോസിയേഷന് – ഹിദ്ദ് ഏരിയക്ക് പുതിയ നേതൃത്വം
- ബോംബ് ഭീഷണി; പാരീസ്-മുംബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
- ഇടക്കാല ജാമ്യകാലാവധി അവസാനിച്ചു; കെജ്രിവാൾ തിരികെ ജയിലിലേക്ക്
- നടൻ കരുണാസിൻ്റെ ഹാൻഡ്ബാഗിൽ നിന്ന് 40 ബുള്ളറ്റുകൾ സുരക്ഷാ സേന പിടിച്ചെടുത്തു
- ഹമദ് രാജാവ് ചൈനയില്‍നിന്ന് തിരിച്ചെത്തി
- കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ് : യുവ കേരള എഫ് സി ചാമ്പ്യൻമാർ
- വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍