മനാമ : കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്)
ഓണാഘോഷം (ചിങ്ങനിലാവ് 2019 ) ന്റെ ഭാഗമായി, പ്രശസ്ത കായികളി
സംഗീതജ്ഞൻ മധു കോട്ടക്കലിന്റെ സംഗീത പരിപാടി ”മധുര സംഗീതങ്ങൾ” വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ നടന്നു. ശുദ്ധ സംഗീതത്തിന്റെ മാസ്മരികത ആസ്വദിക്കാൻ ധാരാളം പേർ എത്തിച്ചേർന്നു.വൈകിട്ട് 7 നു തിരുവാതിരക്കളി മത്സരത്തിൽ യഥാക്രമം ഇന്ത്യൻ ക്ലബ്, കണ്ണൂർ അസോസിയേഷൻ, എൻ.എസ്.എസ് ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തുടർന്ന് എൻ.എസ്.എസ് പ്രസിഡണ്ട് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം മുഖ്യാതിഥി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായ ബി.കെ.ജി ഹോൾഡിങ്സ് ചെയർമാൻ കെ.ബാബുരാജ്, മാഗ്നം ഇപ്രിന്റ് സെയിൽസ് ഡയറക്ടർ അജിത് മാത്തൂർ , എൻ.എസ്.എസ് ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ജനറൽ കൺവീനർ പ്രവീൺ നായർ, വൈസ് പ്രസിഡണ്ട് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
സെപ്റ്റംബർ 27 നു ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കാൻ പ്രശസ്ത പാചക വിദഗ്ധൻ ജയൻ ശ്രീഭദ്ര ചൊവ്വാഴ്ച ബഹറിനിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ഓണസദ്യ കൂപ്പണുകൾക്കും അന്വേഷണങ്ങൾക്കും എൻ.എസ്.എസ് പ്രസിഡണ്ട് സന്തോഷ് കുമാർ 39222431 , ജനറൽ സതീഷ് നാരായണൻ 33368466, ജനറൽ കൺവീനർ പ്രവീൺ നായർ 36462046, അനീഷ് ഗൗരി 35327457 , ഭാരവാഹികൾ ജയൻ എസ്. നായർ 39810554, രഞ്ചു ആർ.നായർ 33989636 എന്നിവരുമായി ബന്ധപ്പെടുക.