മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം അൽ മിനാർ ചാമ്പ്യൻഷിപ്പ് കപ്പ് 2019 സെപ്റ്റംബർ 19 വ്യാഴാഴ്ച രാത്രി 9.30.മണിക്ക് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിലെ അമേച്വർ ക്ലബ്ബുകളുടെ കൂട്ടായ്മയായ കേരള ഫുട്ബോൾ അസോസിയേഷൻ കീഴിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ബഹ്റൈനിലെ 12 പ്രമുഖ ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങൾ കാണാൻ പ്രവാസികളായ നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ കണികളായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡണ്ട് ജവാദ് പാഷ ഫ്ലാഗ് ഓഫ് ചെയ്ത മത്സരം രാത്രി കൃത്യം 9.30.തുടങ്ങി.ടൂർണമെന്റിൽ സ്പോൺസർമാരും. സോഷ്യൽ ഫോറം പ്രതിനിധികളും പങ്കെടുത്തു. ആവേശകരമായ ടൂർണമെന്റിൽ യുവ ക്ലാസിക് എഫ്. സി വിജയികളായി. ലുലു എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡണ്ട് ജവാദ് പാഷ, സെക്രട്ടറി യുസുഫ് അലി എന്നിവർ ട്രോഫികൾ കൈമാറി. മുസ്തഫ, നിയാസ്, റഫീഖ്, സലാം, സാലി, അലി അക്ബർ, ഇർഫാൻ, അതാഉല്ല, അഫ്സൽ, നിയാസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം കൊടുത്തു.