തിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിനായി കെപിസിസിയുടെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കുന്നതിനായി ‘കേരളൈറ്റ്സ് ഇന്‍ ഉക്രൈയ്ന്’ എന്ന ഗൂഗിള്‍ ഫോമിന് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. അപേക്ഷകന് ഈ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കണം. ഉക്രൈയ്നില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കോ അവരുടെ ബന്ധുമിത്രാദികള്‍ക്കോ ഈ ഫോം പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കാവുന്നതാണ്.ഇന്ത്യക്കാരെ കൂട്ടമായി തിരികെ എത്തിക്കാന്‍ തീരുമാനിച്ചാല്‍ ഈ ഫോമില്‍ നല്കിയ വിവരങ്ങള്‍ കൈവിലെ ഇന്ത്യന്‍ മിഷന് കൈമാറും.
ഉക്രൈയ്നിലെ ഇന്ത്യന്‍ മിഷന്, ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സുധാകരന് ഉറപ്പ് നല്കി.
