കോഴിക്കോട്: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് അപകടം. കോഴിക്കോട് ആനകല്ലുംപാറ വളവിലാണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. മലപ്പുറം വേങ്ങര സ്വദേശികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇവർ മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേലിനെ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് അപകടത്തിപെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. ഇവിടെ നിന്ന് തിരിച്ചുവരുന്നതിനിടെയിലാണ് അപകടം സംഭവിക്കുന്നത്. അസ്ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും.
Trending
- ഹജ്ജ് സീസൺ: 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും
- ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്സിംഗ് സീറ്റുകൾ, കേരളത്തിൽ നഴ്സിംഗ് രംഗത്ത് വൻ മുന്നേറ്റം; ആരോഗ്യമന്ത്രി
- അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം: 60ഓളം പേർ മരിച്ചു
- രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല, നടപടി അർഹിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
- അന്തരിച്ച മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം മെയ് 20 ന് കേരളത്തിലെത്തിക്കും
- തിരുവനന്തപുരത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു
- മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത, അതിശക്തമായ പൊടിക്കാറ്റ് വീശും: ദില്ലിയിൽ അറിയിപ്പ്
- കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി