
മൂവാറ്റുപുഴ: കെഎസ്ഇബിയുടെ പോത്താനിക്കാട് സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പണം കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.


