കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണ്ടല ബാങ്കിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന് പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം. ഇന്ത്യയിൽ 282 ബാങ്കുകൾക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളിൽ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Trending
- ‘നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാഗ്യമാണ് പരാതിക്ക് കാരണം’; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
- ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
- കിംഗ് ഫഹദ് കോസ് വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
- ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
- മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; ‘ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ’
- ബഹ്റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല മദ്ധ്യാഹ്ന ജോലി നിരോധനം ജൂണ്‍ 15 മുതല്‍
- പകല്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
- ‘പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചത്’; വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ



