കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ ആരോഗ്യമന്ത്രിയുമായ കെ കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും. ഒക്ടോബർ 14 വെള്ളിയാഴ്ച വൈകുന്നേരം 2 :30നു സാംസ്കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് ,നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി ,ആഷിമ മനോജ് ,അനൂപ് കോവളം എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമാ-നാടക നടൻ സന്തോഷ് കിഴാറ്റൂർ പരിപാടിയിൽ പങ്കെടുക്കും. മെഗാ സാംസ്കാരിക മേളയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
Trending
- തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കേരളത്തിൽ 349 രൂപയാക്കി
- പെസഹ പെരുന്നാൾ ആചരിച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം
- രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്
- പയ്യോളിയിൽ രണ്ടു പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
- കോട്ടയം സി എം എസ് കോളേജിൽ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി
- ഇൻഡിഗോ വിമാനം എയർഇന്ത്യാ എക്സ്പ്രസിൽ ഉരസി, ചിറക് പൊട്ടിവീണു
- 61 വര്‍ഷം പീഡനക്കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്