മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഫിനാൻസ് സെക്രട്ടറിയും മർകസ് ഉമ്മുൽ ഹസ്സം സെൻട്രൽ ചെയർമാനുമായ കബീർ ഒളവണ്ണയ്ക്ക് ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ യാത്രയപ്പ് നൽകി. സെൻട്രലിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം ജോലിയാവശ്യാർത്ഥം അബുദാബിയിലേക്ക് പോവുകയാണ്. ഉമ്മുൽ ഹസ്സം സെൻട്രലിൽ നടന്ന യാത്രയയപ്പിൽ സെൻട്രൽ നൽകുന്ന ഉപഹാരം എസ് വൈ എസ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി .
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി , ഐ സി എഫ് നാഷണൽ സെക്രട്ടറി എം സി കരീം ഹാജി, സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി, ഐ സി എഫ് നാഷണൽ വെൽഫയർ സെക്രട്ടറി നൗഫൽ മയ്യേരി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി, വി പി കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ദുആക്ക് നേതൃത്വം നൽകി.