കോഴിക്കോട്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു. ജെസിബി ഉടമയുടെ മകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബിക്ക് പകരം മറ്റൊരൊണ്ണം കോമ്പൗണ്ടിൽ കൊണ്ടിടുകയും ചെയ്തിരുന്നു പ്രതികൾ. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് അത്കടത്തിക്കൊണ്ടുപോയി ഇൻഷുറൻസുള്ള മറ്റൊരു ജെസിബി പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു. തൊട്ടുമുക്കത്ത് ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസെത്തിയതോടെ പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധുവീട്ടിൽനിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു.
Trending
- പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു
- കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, അമ്മ നിരീക്ഷണത്തിൽ
- ഇറാൻ യുദ്ധത്തിൽ അമേരിക്ക തന്ത്രപ്രധാന വിജയത്തിനരികെ, ഹോർമുസിലും യുറേനിയം ശേഖരത്തിലും വിട്ടുവീഴ്ച പാടില്ല; കടുപ്പിച്ച് സെനറ്റർ ലിൻസി ഗ്രാം
- ‘സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം’; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത
- ‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി’; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്
- ‘കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
- ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തകര്‍ത്തു


