ഹ്യൂസ്റ്റൺ: ജെയിംസ് കൂടല്‍ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് പദവിയിൽ നിന്നും പടിയിറങ്ങുന്നു .2018 ജൂലൈയിൽ ഡാളസ് കോൺഫ്രൻസിൽ വച്ചാണ് ജെയിംസ് കൂടല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷകാലമായി അമേരിക്കയിൽ സജീവമായി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകിയ ശേഷമാണ് പടിയിറക്കം .
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 25 വര്‍ഷം പൂർത്തികരിക്കുന്ന സംഘടനയ്ക്ക് ആറു റീജിയനുകളിലായി എഴുപതില്പരം പ്രൊവിൻസുകളാണ് ഉള്ളത് .നോർത്ത് അമേരിക്കയിൽ 10 പ്രൊവിൻസുകൾ ഉണ്ട്.
35 വർഷമായി സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്ത് സജീവമാണ് ജെയിംസ് കൂടല്‍.
ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വിഷൻ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയിരുന്നു. ഗ്ലോബൽ ഇന്ത്യ മീഡിയ ലിമിറ്റഡ് മാനേജിങ് എഡിറ്റർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരൻ കൂടിയായ ജെയിംസ് കൂടൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് ,പത്തനംതിട്ട കെ കരുണാകരൻ പാലിയേറ്റീവ് കെയർ സെന്റർ ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. 2019 ൽ ഹൂസ്റ്റണിൽ നടന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ജനറൽ കൺവീനർ ആയിരുന്നു. ഹ്യൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന എംഎസ്ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടൽ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നിറഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് ജെയിംസ് കൂടല്‍ അറിയിച്ചു. അമേരിക്ക റീജിയന്റെ നേതൃത്വ പദവിയിൽ തുടരണമെന്നുള്ള സഹപ്രവർത്തകരുടെയും പ്രൊവിൻസുകളുടെയും അഭ്യർത്ഥന നന്ദി പൂർവ്വും നിരസിക്കുകയാണെന്ന് ജെയിംസ് കൂടല്‍ അറിയിച്ചു .സിൽവർ ജൂബിലി വർഷത്തിൽ പ്പോലും ഏതാനം പേർ ഡാളസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വിഘിടിത ഗ്രൂപ്പുമായി ചേർന്ന് ഈ സംഘടനക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ദുഖമുണ്ടെന്ന് കൂടല്‍ പറഞ്ഞു . അമേരിക്ക റീജിയൻ ആഗോള സംഘടനക്ക് കരുത്ത് പകരും. സിൽവർ ജൂബിലി വർഷത്തിൽ കേരളത്തിൽ തുടങ്ങുന്ന ഗ്രീൻ ഗ്ലോബൽ വില്ലേജിൽ റീജിയനിൽ നിന്നും 5 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പ്രോജക്ടിന്റെ കോർഡിനേറ്റർ കൂടിയായ ജെയിംസ് കൂടല്‍ പറഞ്ഞു.
പ്രതി സന്ധികളിൽ കൂടെ നിന്നവർക്കും പോവിൻസുകൾക്കും ജെയിംസ് കൂടല്‍ നന്ദി അറിയിച്ചു. തുടർന്നും വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും ഇനിയും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മുന്നോട്ട് പോകാനാണ് താല്പര്യപ്പെടുന്നതെന്നും ജെയിംസ് കൂടല്‍ അറിയിച്ചു.