ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞതായി സൂചന .ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ് .ജഹനാസൈബ് , ഭാര്യ ഹിന ബഷീര്‍ ബീഗം എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സിഎഎ വിരുദ്ധ സമരങ്ങളില്‍ ഇടപെട്ട് കലാപം ഉണ്ടാക്കുകയാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ കലാപത്തിനു തുടക്കമിടുന്നതില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളിം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും വലിയ പങ്കു വഹിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.
കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് നേരത്തെയും ഐഎസ് ഭീകര സംഘടനയുടെ ഭാഗമായവരെ പിടികൂടിയിട്ടുണ്ട്.ഡല്‍ഹി ജാഫറാബാദില്‍ നിന്ന് 2019 ഏപ്രിലില്‍ മൊഹമ്മദ് ഫായിസ് എന്ന ഐഎസ് ഭീകരന് അറസ്റ്റിലായിരുന്നു. ഇതേ ജാഫറാബാദ് ആയിരുന്നു ഇപ്പോഴത്തെ ഡല്‍ഹി കലാപത്തിന്റെ കേന്ദ്രബിന്ദുവും. ഇന്ത്യയിലെ ഐഎസ് അനുകൂല ഗ്രൂപ്പായ ഹര്‍ക്കതുല്‍ ഹര്‍ബ് ഇ ഇസ്ലാം എന്ന സംഘടനയുടെ പ്രധാന നേതാക്കളും ജാഫറാബാദ് സ്വദേശികളാണ്. ഇവരെ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍.ഐ. അന്വേഷണത്തിലആണ്.