
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല പര്യവസാനം. അഞ്ച് ദിവസം നീണ്ട വാശിയേറിയ ടൂർണമെന്റിൽ നാനൂറോളം മത്സരങ്ങൾ നടന്നു.

പ്രമുഖ ബിസിനസ് സ്ഥാപനമായ നാഷണൽ ട്രേഡിങ് ഹൗസ് സ്പോൺസർ ചെയ്ത മത്സരത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ അണിനിരന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾ പ്രകാരം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.

പുരുഷ ഡബിൾസ് – എലീറ്റ് വിഭാഗത്തിൽ, മൈക്കിൾ ഒട്ടേഗ ഒൻവെയും മുഹമ്മദ് ആഷിക് പിഎസും ചാമ്പ്യന്മാരായി. മുഹമ്മദ് ഒബൈദും അലി അഹമ്മദ് ഒബൈദും റണ്ണേഴ്സ് അപ്പ് ആയി.സമാപന ചടങ്ങിൽ നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കറും ബഹ്റൈൻ നാഷണൽ ബാഡ്മിന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദും മുഖ്യാതിഥികളായിരുന്നു.

സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണസമിതി അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് ചുമതലയുള്ള അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്,

പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, മുൻ ഭരണസമിതി അംഗങ്ങളായ (സ്പോർട്സ്) രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രേമലത എൻ എസ്, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, റഫറി ഷനിൽ അബ്ദുൾ റഹീം (ബാൻഡ്മിന്റൺ ഏഷ്യ),ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോഓർഡിനേറ്റർ ബിനോജ് മാത്യു എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.

സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്.നടരാജൻ എന്നിവർ മത്സരം ഉജ്ജ്വല വിജയമാക്കിയ കളിക്കാരെയും സംഘാടകരെയും അനുമോദിച്ചു.

സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ ബാഡ്മിന്റൺ പ്രേമികൾക്കും സ്പോൺസർമാർക്കും, വിശാലമായ സമൂഹത്തിനും അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു.

വിജയികൾ:
1. ബോയ്സ് സിംഗിൾസ് U9 വിജയി: വിശ്വദീപ് എടച്ചാലി രാജേഷ്, റണ്ണറപ്പ്: ആയു അനൂജ്
2. അണ്ടർ 11 ആൺകുട്ടികളുടെ സിംഗിൾസ് വിജയി: സായ് മിത്രൻ, റണ്ണറപ്പ്: ബെവിൻ കിടങ്ങൻ ബിജോഷ്
3. ഗേൾസ് അണ്ടർ 11 സിംഗിൾസ് ജേതാവ്:ആരാധ്യ മഹിപാൽ, റണ്ണറപ്പ്: സാൻവി സുഹാസ് തവാരെ
4. ബോയ്സ് ഡബിൾസ് U11 വിജയികൾ: ബെവിൻ കിടങ്ങൻ ബിജോഷ് & സായ് മിത്രൻ, റണ്ണേഴ്സ് അപ്പ്: വൈ രാമ & വിശ്വദീപ് എടച്ചാലി രാജേഷ്
5. അണ്ടർ 13 ആൺകുട്ടികളുടെ സിംഗിൾസ് വിജയി: അർജുൻ അരുൺ കുമാർ, റണ്ണറപ്പ്: സായ് മിത്രൻ
6. ഗേൾസ് അണ്ടർ 13 സിംഗിൾസ് വിജയി: സമൻവി ചെക്കെ, റണ്ണറപ്പ്: ആരാധ്യ മഹിപാൽ

7. ബോയ്സ് ഡബിൾസ് U13 വിജയികൾ: ബെവിൻ കിടങ്ങൻ ബിജോഷ് & അർജുൻ അരുൺ കുമാർ, റണ്ണേഴ്സ് അപ്പ്: വൈ രാമ & ആയുഷ് രാമചന്ദ്രൻ
8. ഗേൾസ് ഡബിൾസ് U13 വിജയികൾ: ആദ്യ അനുജ് & അനിഷിക രാജീവ്, റണ്ണേഴ്സ് അപ്പ്: സമൻവി ചെക്കേ & സാൻവി സുഹാസ് താവേരെ
9. അണ്ടർ 15 ആൺകുട്ടികളുടെ സിംഗിൾസ് ജേതാവ്: ശ്രീചരൺ ദാച്ചേപ്പള്ളി, റണ്ണറപ്പ്: ബാരൺ ബിജു
10. ഗേൾസ് അണ്ടർ 15 സിംഗിൾസ് വിജയി: സമൻവി ചെക്കെ, റണ്ണറപ്പ്: അനഘ ചേതൻ
11. ബോയ്സ് ഡബിൾസ് അണ്ടർ 15 വിജയികൾ: ബാരൺ ബിജു & ബാരി ബിജു, റണ്ണേഴ്സ് അപ്പ്: ശ്രീചരൺ ദാച്ചേപ്പള്ളി & അഗസ്ത്യ വി മാരാർ
12. ഗേൾസ് ഡബിൾസ് അണ്ടർ 15 വിജയികൾ: ആരാധ്യ മഹിപാൽ & അനിഷിക രാജീവ്, റണ്ണേഴ്സ് അപ്പ് : ആധ്യ അനുജ് & പൂർണശ്രീ രതീഷ്
13. അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസ് വിജയി: അനികേത് സന്തോഷ് നായർ, റണ്ണറപ്പ്: അഗസ്ത്യ മാരാർ

14. ഗേൾസ് അണ്ടർ 17 സിംഗിൾസ് വിജയി : ക്രിസ്റ്റബെൽ അനോ, റണ്ണറപ്പ് : ലിനറ്റ് മറിയം ബിനു
15. ആൺകുട്ടികളുടെ ഡബിൾസ് U17 വിജയികൾ: സായ് ശ്രീനിവാസ് അരുൺകുമാർ & ആകാശ് ശക്തിവേൽ, റണ്ണേഴ്സ് അപ്പ്: ബാരൺ ബിജു & നിമൈ ആർ ജിനേഷ്
16. അണ്ടർ 19 ആൺകുട്ടികളുടെ സിംഗിൾസ് വിജയി : സെയ്ദ് ഇബ്രാഹിം ഹസ്സൻ, റണ്ണറപ്പ്: അനികേത് സന്തോഷ് നായർ
17. ഗേൾസ് അണ്ടർ 19 സിംഗിൾസ് വിജയി: ലിസ്ബത്ത് എൽസ ബിനു, റണ്ണറപ്പ്: അനഘ ചേതൻ
18. ബോയ്സ് ഡബിൾസ് അണ്ടർ 19 വിജയികൾ: ഭരണി ബാലാജി & അലയ്ൻ കിടംഗൻ ബിജോഷ്, റണ്ണേഴ്സ് അപ്പ്: സായ് ശ്രീനിവാസ് അരുൺകുമാർ & ആകാശ് ശക്തിവേൽ

19. ഗേൾസ് ഡബിൾസ് അണ്ടർ 19 വിജയികൾ: ലിനറ്റ് മറിയം ബിനു & ലിസ്ബത്ത് എൽസ ബിനു, റണ്ണേഴ്സ് അപ്പ്: ക്രിസ്റ്റബെൽ അനോ & ആധ്യ ഗിരീഷ് വസിഷ്ത്
20. വനിതാ ഡബിൾസ് ലെവൽ 2 വിജയികൾ: കെയ്ട്രിൻ ആർ കാസിപോണി & ഡോളി, റണ്ണേഴ്സ് അപ്പ്: ഷൈല ഭട്ട് & ഹിബ കബീർ
21. വനിതാ ഡബിൾസ് – ലെവൽ 1 വിജയികൾ: ലിസ്ബത്ത് എൽസ ബിനു & ലിനറ്റ് മറിയം ബിനു, റണ്ണേഴ്സ് അപ്പ്: നിധി റീന ജിനേഷ് & ക്രിസ്റ്റബെൽ അനോ
22. മിക്സഡ് ഡബിൾസ് – ലെവൽ 2 വിജയികൾ : അരുൺ & മാലതി, റണ്ണേഴ്സ് അപ്പ് : തനവ് & അർച്ചന
23. മിക്സഡ് ഡബിൾസ് – ലെവൽ 1 വിജയികൾ: അമീർ & ലിസ്ബത്ത് എൽസ ബിനു, റണ്ണേഴ്സ് അപ്പ്: വഖാസ് & നിധി റീന ജിനേഷ്
24. മിക്സഡ് ഡബിൾസ് – ചാമ്പ്യൻഷിപ്പ് ജേതാക്കൾ: അലൈൻ കിടംഗൻ ബിജോഷ് & ലിസ്ബത്ത് എൽസ ബിനു, റണ്ണേഴ്സ് അപ്പ്: മുഹമ്മദ് ആസിഫ് & നിധി റീന ജിനേഷ്

25. മിക്സഡ് ഡബിൾ എലൈറ്റ് വിജയികൾ : പ്രവീൺ ജെബ്രജ് & ലിസ്ബത്ത് എൽസ ബിനു, റണ്ണേഴ്സ് അപ്പ് : മുഹമ്മദ് ആഷിഖ് & നിധി റീന ജിനേഷ്
26. മാസ്റ്റേഴ്സ് ഡബിൾസ് വിജയികൾ : ബിനോയ് വർഗീസ് & ബിനു പാപ്പച്ചൻ, റണ്ണേഴ്സ് അപ്പ് : അൻവർ & ജൂബിൻ വർഗീസ്
27. മെൻസ് ഡബിൾസ് ഫ്ലൈറ്റ് 5 വിജയികൾ: സതീഷ് കുമാർ & സീനി, റണ്ണേഴ്സ് അപ്പ്: മുഹമ്മദ് അബ്ബാസ് & സ്റ്റീവ്
28. മെൻസ് ഡബിൾസ് ഫ്ലൈറ്റ് 4 വിജയികൾ : ചന്തു & വിൻസ് വർഗീസ്, റണ്ണേഴ്സ് അപ്പ്: അൻവർ അബ്ദുൾ ഖാദർ & ടോണി മാത്യു
29. പുരുഷ ഡബിൾസ്- ഫ്ലൈറ്റ് 3 വിജയികൾ : ഡിറ്റോ ആന്റണി & സ്മിജോ ബേബി, റണ്ണേഴ്സ്-അപ്പ് : സുജിത് സാമുവൽ & ജിജോ സി സ്കറിയ

30. പുരുഷ ഡബിൾസ് ഫ്ലൈറ്റ് 2 വിജയികൾ : മനോജ് ആർ ജയൻ & മുഹമ്മദ് ആഷിക്, റണ്ണേഴ്സ്-അപ്പ് : ഫൈസൽ സലിം മുഹമ്മദ് & മുഹമ്മദ് ഷഹ്സാദ്
31. പുരുഷ ഡബിൾസ് ഫ്ലൈറ്റ് 1 വിജയികൾ : അമീർ & അജിഷ് സൈമൺ, റണ്ണേഴ്സ്-അപ്പ്: സുഷിത് & വഖാസ്
32. പുരുഷ ഡബിൾസ് ചാമ്പ്യൻഷിപ്പ് വിജയികൾ : മൈക്കിൾ ഒടേഗ ഒൻവെ & മുഹമ്മദ് ആഷിക് പി.എസ്, റണ്ണേഴ്സ്-അപ്പ്: മുഹമ്മദ് ഒബൈദ് & അലി അഹമ്മദ് ഒബൈദ്
33. പുരുഷ ഡബിൾസ് എലൈറ്റ് വിജയികൾ : മൈക്കിൾ ഒടേഗ ഒൻവെ & മുഹമ്മദ് ആഷിക് പി.എസ്, റണ്ണേഴ്സ്-അപ്പ്: മുഹമ്മദ് ഒബൈദ് & അലി അഹമ്മദ് ഒബൈദ്.
