കീവ്: യുക്രൈനിലെ ഖാര്‍ക്കീവിലുള്ളവര്‍ അടിയന്തരമായി അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക നിര്‍ദ്ദേശം പുറത്തുവന്നു. പ്രദേശിക സമയം ആറു മണിക്കു മുമ്പായി പെസോച്ചിന്‍, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് ഏതുവിധേനയും മാറാനാണ് അറിയിപ്പ്. ഖാര്ക്കീവില് നിന്നും പെസോച്ചിന്‍ 11 കിലോമീറ്ററും ബാബയേ 12 കിലോമീറ്ററും ബെസ്ലിയുഡോവ്ക 16 കിലോമീറ്ററും അകലെയാണുള്ളത്. കൂട്ടമായി കാല്‍നടയായെങ്കിലും ഇവിടങ്ങളിലേക്ക് നീങ്ങണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഖാര്‍ക്കീവിലെ ബങ്കറുകളിലും മറ്റും കഴിയുന്നവരാണെങ്കിലും ഈ അറിയിപ്പ് സ്വീകരിച്ച് അവിടം വിടേണ്ടതാണ്.
