മനാമ: ഇന്ത്യൻ ക്ലബ്ബ് ‘സമർപൻ@108’ എന്ന പേരിൽ തത്സമയ സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 7:30-ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി നടക്കുക. പ്രശസ്ത ഗായകരായ പത്മകുമാർ, ആദിത്യ ദേവാനന്ദ് എന്നിവർ സംഗീത കച്ചേരി അവതരിപ്പിക്കും. ഇന്ത്യൻ ക്ലബ്ബിന്റെ കൂടുതൽ വികസനം കണക്കിലെടുത്താണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഒരാൾക്ക് 25 ബഹ്റൈൻ ദിനാറും 10 സീറ്റുകളുള്ള ഒരു ടേബിൾ ബുക്ക് ചെയ്യുന്നതിന് 250 ബഹ്റൈൻ ദിനാറുമാണ് നിരക്ക്. ടേബിൾ ബുക്കിംഗിനായി ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ (39427425) അല്ലെങ്കിൽ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ (34330835) എന്നിവരെ ബന്ധപ്പെടാം.