പാട്ന: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബീഹാറില്‍ വെടിവെച്ചു കൊന്നു. ഷിയോഹാര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി നാരായണ്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു അനുയായികള്‍ക്കും വെടിയേറ്റിട്ടുണ്ട്. പ്രചാരണത്തിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് നാരായണ്‍ സിംഗിനും കൂട്ടര്‍ക്കും നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവച്ചു തന്നെ നാരായണ്‍ സിംഗ് അന്തരിച്ചതായി പോലീസ് അറിയിച്ചു. ഈ മാസം 28നാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നാരായണ്‍ സിംഗിന്റെ അനുയായികളായ സന്തോഷ് കുമാറും അഭയ് കുമാറും ഗുരുതരാവസ്ഥയില്‍ സീതാമര്‍ഹി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ 10 പേരുടെ സംഘമായിരുന്നെന്നാണ് നാരായണ്‍ സിംഗിന്റെ അനുയായികള്‍ പോലീസിന് മൊഴി നൽകിയത്.