കൊച്ചി: കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജ്. സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നും അത് കൈമാറാനാണ് താൻ വന്നതെന്നും പി.സി ജോർജ് പ്രതികരിച്ചു.
ഇ.ഡിയുടെ ആവശ്യപ്രകാരമാണ് നേരിട്ടെത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.