മനാമ: പ്രമുഖ ബഹ്റൈനി നിയമപണ്ഡിതനും ഭരണഘടനാ ശില്പിയുമായ ഡോ. ഹുസൈന് അല്‍ ബഹര്‍ന (93) അന്തരിച്ചു.
1973ല്‍ ബഹ്റൈന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം കാല് നൂറ്റാണ്ടോളം നിയമകാര്യ സഹമന്ത്രിയുമായിരുന്നു. ഭൗതികശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് അല്‍ ഹൂറ ഖബറിസ്ഥാനില്‍ സംസ്കരിക്കും.
വിദേശത്ത് നിയമം പഠിച്ച ആദ്യകാല ബഹ്റൈനികളിലൊരാളാണ് ബഹര്‍ന. 1953ല്‍ ബാഗ്ദാദില്‍നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതര്‍ലാന്‍ഡ്സിലും ഉപരിപഠനം നടത്തി. 1961ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് പൊതു അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടി.
ബഹ്റൈന്‍ സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്ന് അദ്ദേഹം 1971ല്‍ നിയമകാര്യ സഹമന്ത്രിയായി. 1995 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1973ല്‍ ഭരണഘടനയുടെ കരടും ആധുനിക സിവില്‍ നിയമവും തയാറാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
1987 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനില്‍ ഏഷ്യയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2005 വരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കൊമേഴ്സ്യല്‍ ആര്ബിട്രേഷന് ബോര്‍ഡില്‍ അംഗവുമായി. നിയമസംബന്ധമായ മൂന്നു ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1986ല്‍ അറബ് ഹിസ്റ്റോറിയന്‍സ് മെഡലും 1996ല്‍ ബഹ്റൈന്റെ ഫസ്റ്റ് ക്ലാസ് സ്റ്റേറ്റ് ഓര്‍ഡറും 2001ല്‍ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്റെ ഫസ്റ്റ് ക്ലാസ് ഓര്‍ഡറും ലഭിച്ചു.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

