പുൽപ്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിർമിച്ചതെന്നാണു വിവരം. പൊലീസ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Trending
- സെറ്റിലെത്തി പത്മഭൂഷണ്‍ മമ്മൂട്ടി; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം.
- തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം
- അനാവശ്യമായ ഗോസിപ്പുകള്‍ ചെയ്യരുത്; തരൂരിനെ സിപിഎമ്മിലെത്തിക്കാന് ശ്രമം നടത്തിയിട്ടില്ല; എംഎ യൂസഫലി
- പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “ഗാനസല്ലാപം” സംഘടിപ്പിക്കുന്നു.
- ഇന്ത്യയിൽ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം; ഫെബ്രുവരി 1 ന് ചരിത്രം കുറിക്കാൻ നിർമ്മല
- വൻ തിരിച്ചടി, 55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ, പ്രവാസി ദന്തഡോക്ടർമാർക്ക് ബാധകം
- സുനിത വില്യംസിനോട് ചോദിക്കാന്‍ എനിക്ക് ചോദ്യങ്ങളുണ്ട്; പദ്മഭൂഷണ്‍ വൈകിയതിനും കാരണമുണ്ടെന്ന് മമ്മൂട്ടി
- വൈബ്രന്റ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി എം എം എസ് മഞ്ചാടി ബാലവേദി



