ആലപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വിമുക്ത ഭടൻ പ്രയാർ തെക്ക് അനന്തപുരി വീട്ടിൽ സതീശ്കുമാർ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മണക്കാട് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം.
ചൂനാട്ട് നിന്നും മണക്കാട് ഭാഗത്തേക്കു വന്ന സതീശ് കുമാറിനെ എതിർദിശയിൽനിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നിഷ. മകൻ: അനന്തകൃഷ്ണൻ.