ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. ഇതിന്റെ പഴക്കം എത്രയാണെന്ന് വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ വ്യക്തത വരൂ എന്ന് പോലിസ് പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.