
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം മുഖ്യപ്രഭാഷണം നടത്തി. സ്വഹാബികളുടെ ജീവിതവിശുദ്ധിയും ഉന്നതമായ ധാർമിക മൂല്യങ്ങളും സങ്കീർണതകൾ നിറഞ്ഞ ആധുനിക ജീവിതത്തിൽ എങ്ങനെ വഴികാട്ടിയാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.


