മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവൽ കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്പീച്ച് തെറപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ‘സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷൻ ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി നിയന്ത്രിച്ചു. ഫോട്ടോ കേപ്ഷൻ : റിഫ ഏരിയ ഓർഗനൈസർ ബുഷ്ര റഹീം പരിപാടി യിൽ സംസാരിക്കുന്നു.
Trending
- ഫാബർ-കാസ്റ്റൽ സ്പെക്ട്ര 2026: രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിക്കും
- ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
- ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല; വിവാദ ചിത്രം എഐ നിർമിതമെന്ന് കെ.എം. ഷാജി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി
- ബഹ്റൈൻ ലാൽ കെയർസിന്റെ ഓണാഘോഷം “ലാൽ ഓണം” ശ്രദ്ധേയമായി
- ബിഡികെ ബഹ്റൈനും ആർട്ട് ഓഫ് ലിവിംഗും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ലോക കേരളസഭ പിരിച്ചുവിട്ട തീരുമാനം സ്വാഗതാർഹം; ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ വേണമെന്ന് ബഹ്റൈൻ കെഎംസിസി

