മനാമ: നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇറാഖി ചാർജ് ഡി അഫയേഴ്സ് മൊയാദ് ഒമർ അബ്ദുൾ റഹ്മാനെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. ബഹ്റൈനിലെ നയതന്ത്ര പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമായ അദ്ദേഹത്തിന്റെ അസ്വീകാര്യമായ പെരുമാറ്റത്തെ മന്ത്രാലയം ശക്തമായി അപലപിച്ചതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇറാഖി ചാർജ് ഡി അഫയേഴ്സിനെ അറിയിക്കുകയും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രതിഷേധ കുറിപ്പ് അദ്ദേഹത്തിന് നൽകുകയും ചെയ്തു.പ്രസ്താവന പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ബഹ്റൈനിലെ ഇറാഖി ചാർജ് ഡി അഫയേഴ്സിനെ ബാഗ്ദാദിലേക്ക് തിരികെ കൊണ്ടുവരാൻ ഇന്റർനാഷണൽ റിലേഷൻസ് അഫയേഴ്സ് ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് ഹുസൈൻ നിർദേശിച്ചു. ഇറാഖ് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. അഹമ്മദ് അൽ-സഹ്ഹാഫ് ആണ് ഇക്കാര്യം അറിയിച്ചത്.
Trending
- ബഹ്റൈനിലെ ഈദ് നമസ്കാര ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ പരിശോധിച്ചു
- ഫോര്‍മുല 1: സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്തു
- ഇന്‍ഡക്സ് ബഹ്റൈൻ ലേബർ ക്യാംപിൽ ഇഫ്താർ വിരുന്നൊരുക്കി
- അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി
- ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
- ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
- ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി മൂന്നു ദിവസം
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്