മനാമ: മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിനോഫാർം, ഫൈസർ / ബയോ ടെക് വാക്സിനുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജേരി പ്രസ്താവനയിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും ഈ ഗ്രൂപ്പിന് മതിയായ പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ ശുപാർശകളും പഠിച്ച ശേഷമാണ് തീരുമാനം.