കൊല്ലം: കടയ്ക്കൽ പ്രദേശത്ത്ഏതാണ്ട് 28 വർഷമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ഈട്ടിമൂട്ടിൽ ബ്രദേഴ്സ്. കടയ്ക്കലിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഇവർ. കടയ്ക്കലിലെയും പരിസര പ്രദേശത്തെയും നിസ്വാർത്ഥ സേവകരായ ഒരുകൂട്ടം ചെറുക്കാർ ആരംഭിച്ചതാണ് ഈ കൂട്ടായ്മ.
ഈ കാലയളവിലെല്ലാം തന്നെ മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇതിന്റെ തുടർച്ചയെന്നോണം 3 വർഷം മുന്നേ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചുകൊണ്ട് ജീവ കാരുണ്യ പ്രവർത്തനങ്ങളിലേക്ക് കൂടി കടന്നു.
സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും, ചികിത്സക്ക് പണമില്ലാത്തവർക്ക് സഹായമെത്തിച്ചും കടയ്ക്കലിന്റെ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു.
ഒട്ടനവധി വൈവിധ്യങ്ങളായ പ്രോഗ്രാമുകൾ എല്ലാവർഷവും നടത്തി വരാറുണ്ട്, ഓണത്തിന് നിർധരരായ ആളുകൾക്ക് ഓണക്കോടി വിതരണം, താലൂക്ക് ആശുപത്രിൽ എല്ലാവർഷവും ഓണാസദ്യ എന്നിവയെല്ലാം ഇതിനൊരുദാഹരണമാണ്.
ഇവരുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കടയ്ക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് വസ്തു കണ്ടെത്തി, അതിൽ കെട്ടിടത്തിന്റെ പണികൾ ഉടൻ ആരംഭിക്കും, ഇത് കൂടാതെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് തണലായി മാറാൻ ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും ഇതിന്റെ രക്ഷധികാരിയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ ആർ. എസ് ബിജു സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.
23-06-2022 ൽ കടയ്ക്കൽ വ്യാപാര ഭവനിൽവച്ച് ഈട്ടിമൂട്ടില്‍ ബ്രദേര്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും (മികവ് 2022), അനുമോദന സമ്മേളനവും, ട്രസ്റ്റിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഉടമ്പടി കൈമാറ്റവും സംഘടിപ്പിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ഷിബു കടയ്ക്കല്‍ അധ്യക്ഷനായ ചടങ്ങിന് ട്രസ്റ്റ് സെക്രട്ടറി വി പ്രസാദ് സ്വാഗതം പറഞ്ഞു. കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചടങ്ങ് ഉൽഘാടനം ചെയ്തു.
വിജയികള്‍ക്കുള അവാര്‍ഡ് വിതരണവും അനുമോദന പ്രസംഗവും കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമന്, ചിതറ പോലിസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ രാജേഷ് എന്നിവര്‍ നടത്തി. എസ് വിക്രമന്ക്കായുള്ള സ്ഥലത്തിന്റെ ഉടമ്പടി എസ് വിക്രമന് ഭൂ ഉടമയില്‍ നിന്നും ഏറ്റു വാങ്ങി. ട്രസ്റ്റ് രക്ഷാധികാരി ആര് .എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് എക്സിക്യൂട്ടീവ് അംഗം അനീഷ് നന്ദി പ്രകാശിപ്പിച്ചു.