ഡൽഹി: സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്. നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സാംസങ് ഇലക്ട്രോണിക്സിന്റെ ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിലാണ് ഡി.ആർ.ഐ തിരച്ചിൽ നടത്തിയതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാംസങ് നൽകിയ രേഖകൾ അധികൃതർ വിലയിരുത്തുകയാണെന്നാണ് ലഭ്യമായ വിവരം. കസ്റ്റംസ് തീരുവയിൽ സാംസങ് വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഡി.ആർ.ഐ അധികൃതർ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ സാംസങ് അധികൃതർ തയ്യാറായിട്ടില്ല.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്