ഷാരൂഖ് ഖാന്റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ബേഷറാം രംഗ്’ എന്ന് തുടങ്ങുന്ന ഗാനം ഷാരൂഖ് തന്നെയാണ് പങ്കുവച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കുമാറിന്റെ വരികൾക്ക് വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ൽ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സത്ച്ചിത് പൗലോസും എഡിറ്റിംഗ് ആരിഫ് ഷെയ്ഖും കൈകാര്യം ചെയ്യുന്നു.
2023 ൽ ഷാരൂഖ് ഖാന്റെ ‘പത്താന്’, ‘ജവാൻ’ തുടങ്ങി നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്തും. രാജ്കുമാറിന്റെ ‘ഡങ്കി’യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോൾ.