സഹകരണ മേഖലയെ പൂർണമായി തകർക്കുന്ന തലതിരിഞ്ഞ നിലപാടാണ് സിപിഐഎമ്മിനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസും യുഡിഎഫും ഇതിന് കൂട്ടുനിൽക്കുകയാണെന്നും വിമർശനം. എലിയെ പേടിച്ച് ഇല്ലം ചുടുകയെന്ന പറയുന്നപോലെയാണ് ഇപ്പോൾ ഇല്ലം ഇല്ലാതാകുമെന്ന് കെ സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ് പിണറായി വിജയനെന്ന് സുരേന്ദ്രൻ വിമർശിച്ചു. പാർട്ടി പറഞ്ഞാൽ കേരള ബാങ്കിലെ പണം നൽകാൻ ഗോപി കോട്ടമുറിക്കലിന്റെ കുടുംബം സ്വത്തല്ല കേരള ബാങ്കിലെ പണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് തൃശൂരിൽ കളമൊരുക്കാനെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്തവാനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം കരുവന്നൂരിൽ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവരെ അടക്കം യാത്രയിൽ പങ്കെടുപ്പിക്കാനാണ് നീക്കം. തട്ടിപ്പിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നാരംഭിക്കുന്ന പദയാത്ര തൃശൂർ കോർപറേഷന് മുന്നിൽ സമാപിക്കും.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത



