കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു.മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. പി ടി തോമസിന് ആദരാഞ്ജലി അർപ്പിച്ചു മടങ്ങവെയാണ് സംഭവം.
കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. സി ഐ ഉൾപ്പടെ നാല് പോലീസുകാർക്ക് പരിക്ക്.ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്