ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിലാണ് ഭീകരനെ സേന വധിച്ചത്.
32 ആര്‍ആര്‍, എസ്ഒജി സുരക്ഷാ സേനകള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരനെ പിടികൂടിയത്. പിന്നീട് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരന് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന് വേണ്ടി പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.