തിരുവനന്തപുരം : മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് ഹിന്ദുത്വ വർഗീയവാദികളാൽ തകർക്കപ്പെട്ടു. അവിടം കേന്ദ്രമാക്കി പിന്നെയും വർഗീയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാർമ്മികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി നിയനം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവയ്ക്കുന്നതാണ് പൗരത്വഭേദഗതി. കേരളത്തിൽ അത് നടപ്പാക്കില്ലെന്ന് നേരത്തെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാരവും പൗരോഹിത്യവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Trending
- ഐ.എ.എം.ഇ. സീരീസില്‍ കുതിപ്പ് തുടര്‍ന്ന് സൈഫ് ബിന്‍ ഹസ്സന്
- ബോംബ് ഭീഷണി: ഹൈദരാബാദിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം മുംബൈയിലിറക്കി
- ബഹ്റൈന്‍ ഭവന മന്ത്രാലയം സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് നേടി
- എന്‍.സി.എസ്.ടി. ഇ-ഗവണ്മെന്റ് എക്സലന്‍സ് എ.ഐ. അവാര്‍ഡ് നേടി
- ഐ.എ.എം.ഇ. സീരീസ് നാലാം റൗണ്ടില്‍ ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫയ്ക്ക് രണ്ടാം സ്ഥാനം
- സാംസ സാംസ്കാരിക സമിതി വനിതാവേദി പുതിയ കമ്മിറ്റി അധികാരമേറ്റു…..
- ഗോസ്റ്റ് പാരഡെയ്സ് : 27 റിലീസ് ചെയ്യും.
- ബഹ്റൈന്‍- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം സമാപിച്ചു

