Browsing: INDIA

ന്യൂ ഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേ ഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 45.73 കോടിയിൽ അധികം (45,73,30,110) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/ കേന്ദ്രഭരണ പ്രദേശങ്ങൾക്കും  നൽകി. കൂടാതെ 24,11,000 ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും. ഇതിൽ പാഴായതുൾപ്പടെ 43,80,46,844 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).2.28 കോടിയിലധികം (2,28,27,959) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇന്ന് വിർച്വലായി ദേശീയ വനിതാ കമ്മീഷന്റെ 24/7 ഹെൽപ്പ്ലൈൻ നമ്പർ – 7827170170 ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങൾക്കിരയാകുന്ന…

ബെംഗളൂരു: ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയില്‍ അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദിയൂരപ്പയുടെ അനുകൂലികള്‍ പ്രതിഷേധിച്ചത്.…

ന്യൂഡൽഹി: രാജ്യത്തെ ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന് (NRF) രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഗവേഷണ വികസന പ്രവർത്തനങ്ങൾ, അക്കാദമിക…

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21…

ന്യൂഡൽഹി: ഗർഭവതികളായവർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ചും അമ്മയും കുഞ്ഞും കോവിഡ് ബാധിതരാകാതെ സ്വയം സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ്…

ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് രാജിപ്രഖ്യാപനം നടത്തിയത്‌.…

ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും…

ന്യൂഡൽഹി: നമ്പി നാരായണനെതിരായ ഐഎസ്.ആര്‍.ഒ ഗൂഡാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് സിബിഐ സംഘം സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി…

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സില്‍ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണ്.…