തിരുവനന്തപുരം: പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 187 kg കഞ്ചാവ് പിടികൂടി.
ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ അംഗങ്ങൾ ആയ അനീഷ്, സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിയന്മാർ ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക് കടത്തുന്ന രീതി ആണ് സ്വീകരിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങൾ ഏതാനും ദിവസങ്ങളായി സ്ഥലത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
Trending
- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും


