ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും പാലിക്കാതെ പ്ലാന്റിന്റെ പ്രവർത്തനവും അഴിമതി കരാറും ഉൾപ്പെടെ വിഷയത്തിന്റെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പാരിസ്ഥിതിക ആഘാതം പഠിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.