മനാമ: 2020 ടോക്കിയോ ഒളിമ്പിക്സിൽ ബഹ്റൈന്റെ ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ 30 കാരിയായ കൽക്കിദൻ ഗെസാഹെഗ്നെയാണ് ബഹ്റൈന് വേണ്ടി വെള്ളി മെഡൽ നേടിയത്. നെതർലാൻഡിന്റെ സിഫാൻ ഹസ്സൻ സ്വർണവും എത്യോപ്യയിൽ നിന്നുള്ള ലെറ്റെസെൻബെറ്റ് ഗിഡെ വെങ്കലവും നേടി.
29 മിനിട്ട് 56.18 സെക്കന്റുള്ള ഗെസാഹെഗ്നെയുടെ സമയം. ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ബഹ്റൈന് സ്വർണം നഷ്ടമായത്. ഹസ്സനെക്കാൾ ഒരു സെക്കൻഡിലും ജൂണിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഗിഡെയെക്കാൾ അഞ്ച് സെക്കൻഡിലും മുന്നിലായിരുന്നു ബഹ്റൈൻ താരം കൽക്കിദൻ ഗെസാഹെഗ്നെ.
