മനാമ: അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം ബഹ്റൈനിലെത്തിച്ചു.
പ്രത്യേക വിമാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ എത്തിച്ച മൃതദേഹം നാളെ സംസ്കരിക്കും.
അദ്ദേഹത്തിന് 84 വയസായിരുന്നു. അന്തരിച്ച റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് സ്വീകരിച്ചത്.
ഇന്ന് നടന്ന കാബിനറ്റ് സമ്മേളനത്തിൽ വായിച്ച റോയൽ കോർട്ടിന്റെ പ്രസ്താവന പ്രകാരം, ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾക്കാണ് സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
ബഹ്റൈന് പുറത്തുനിന്നുള്ള ഔദ്യോഗിക പ്രതിനിധികൾക്ക് ആദരവും അനുശോചനവും അറിയിക്കാൻ ശനിയാഴ്ചയും ഞായറാഴ്ചയും അനുവദിച്ചിട്ടുണ്ട്.
കിരീടാവകാശി, ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് കാബിനറ്റ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത്.