മനാമ : പ്രവാസികളോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ബഹ്റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പ്രവാസിവിരുദ്ധ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും , കൂടാതെ നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും കൊവിഡ് പരിശോധന സ്വന്തം ചെലവില്‍ നടത്തണമെന്ന് പറയുന്നത് തികച്ചും പ്രവാസികളെ പ്രയാസ പെടുത്തുന്ന നടപടിയാണെന്നും ഹബീബ് റഹ്മാൻ പറഞ്ഞു .
വിമാനത്താവളങ്ങളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരുക്കണമെന്നും . സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഹബീബ് റഹ്മാൻ പറഞ്ഞു .