മനാമ: ഏഴാമത് ബഹ്റൈൻ ഭക്ഷ്യമേള സമാപിച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഭക്ഷ്യമേള \ മരാസി അൽ ബഹ്റൈൻ ബീച്ചിലാണ് നടന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. സംഗീത നൃത്ത വിനോദ പരിപാടികൾ മേളയുടെ ഭാഗമായി സന്ദർശകർക്കായി ഒരുക്കിയിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും 2022-2026 ബഹ്റൈന്റെ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ബഹ്റൈന്‍ പുറത്ത് നിന്നുള്ള സന്ദർശകരുടെ പ്രധാന ആകർഷണമായും ഫെസ്റ്റിവൽ മാറി. ദിനംപ്രതി നൂറുകണക്കിന് പേരാണ് മേളയിൽ സന്ദർശകരായി എത്തിയത്.
Trending
- ഷിഫ അല്‍ ജസീറ ആശുപത്രി ഇഫ്താര്‍ മീല്‍ വിതരണത്തിന് സമാപനം
- വയനാട് പുനരധിവാസം: ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്, എംഎ യൂസഫലി 50 വീടുകള്‍ നല്‍കും
- പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം: നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍
- ബഹ്റൈന്‍ ഫഷ്ത് അല്‍ ജാരിമില് അനധികൃത മത്സ്യബന്ധനം: നാല് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ രക്തദാന ക്യാമ്പ്
- കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി പിടിയിൽ
- നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ
- നവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ അധിക്ഷേപം ആസൂത്രിതമെന്ന് കുറ്റപത്രം